Template:Appeal/Susan/ml
ഗൂഗിളിന് ഏതാണ്ട് പത്തുലക്ഷത്തോളം സെർവറുകൾ ഉണ്ട്. യാഹൂവിനാകട്ടെ ഏതാണ്ട് 13,000 ജീവനക്കാരും. എന്നാൽ വിക്കിപീഡിയയ്ക്ക് 679 സർവറുകളും 95 ജോലിക്കാരും മാത്രമേയുള്ളൂ.
ഇന്റർനെറ്റിലുള്ള വെബ്സൈറ്റുകളിൽ അഞ്ചാം സ്ഥാനത്താണ് വിക്കിപീഡിയ. 47 കോടി ആളുകൾ ഓരോ മാസവും വിക്കിപീഡിയ സന്ദർശിക്കുന്നു. ഇതെല്ലാം സാധ്യമാകുന്നത് വായനക്കാർ നൽകുന്ന സംഭാവന മൂലമാണ്.
നിങ്ങൾ വിക്കിപീഡിയ ഉപയോഗിക്കുന്നുണ്ടെങ്കിൽ, ഇത്രയധികം വിവരങ്ങൾ യാതൊരു വിധ പണച്ചിലവുമില്ലാതെയും വശങ്ങളിൽ മിന്നിത്തെളിയുന്നതോ അല്ലാതെയോ ആയ യാതൊരുവിധ പരസ്യങ്ങളോ ഇല്ലാതെ ലഭിക്കുന്നത് എത്ര അത്ഭുതകരമാണെന്ന് നിങ്ങൾക്ക് തോന്നിയിരിക്കും. അതേ ശരിക്കും ഇതൊരു മികച്ച അനുഭവമാണ്.
ഇതിന്റെ ഗുണങ്ങൾ അനുഭവിക്കുന്നവരും സംഭാവന നൽകാൻ കെൽപ്പുള്ളവരുമായവർക്ക് ഒരു ചെറിയ തുക ഇതിനായി ചിലവഴിക്കാൻ ധാർമ്മികഉത്തരവാദിത്തം അനുഭവപ്പെടുന്നുണ്ടായിരിക്കാം.
ഇന്നുതന്നെ അഞ്ചോ പത്തോ ഇരുപതോ ഡോളർ നല്കി സഹകരിയ്ക്കുന്നതിന് സാധിക്കില്ലേ?
ഒച്ചിനെപ്പോലെ ഒട്ടിപ്പിടിക്കുന്ന അത്ഭുതാവാഹമായ വിക്കിപീഡിയ ആവാഹിച്ചിട്ടുള്ള എന്നെപ്പോലെയുള്ള അനേകര്‍ ഒത്തുകൂടി തങ്ങളുടെ അത്യുത്സാഹം ലോകവുമായി പങ്കുവെയ്ക്കുന്നു. പഠിയ്ക്കുന്നതിനു സഹായിക്കുക, അറിവ് പങ്കുവെക്കുന്നതിനു സഹായിക്കുക എന്നീ ആഗ്രഹങ്ങളാണ് വിവരിയ്ക്കാന്‍ പറ്റാത്ത ആ വെളിച്ചം നമ്മിലെല്ലാം ഉണ്ടാക്കുന്നത് - അതാണ് വിക്കിപീഡിയയെ അത്രയും മാസ്മരമാക്കുന്നതും.
വിജ്ഞാനത്തിന്റെ ഈ ഉദ്യാനം നിങ്ങളുടെ ഒരു ചെറിയ സംഭാവന മൂലം കൂടുതൽ പച്ചപിടിക്കട്ടെ.
നന്ദി,
സൂസൻ ഹ്യൂയിറ്റ്
വിക്കിപീഡിയ രചയിതാവ്.