Template:Appeal/GW/ml

Revision as of 01:17, 12 December 2011 by imported>Vssun
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ഞാനൊരു സർവ്വകലാശാല വിദ്യാർഥിയാണ്. എന്റെ ഒരു സെമസ്റ്ററിലെ പാഠപുസ്തകങ്ങൾക്ക് 500 ഡോളർ വിലവരും. എന്നാൽ വിക്കിപീഡിയയിൽ എനിക്ക് വളരെയധികം വിഞ്ജാനപ്രദമായ ആയിരക്കണക്കിനു പുസ്തകങ്ങൾ സൗജന്യമായി ലഭിക്കുന്നു.

അതുകൊണ്ടാണ് ഞാൻ വിക്കിപീഡിയ വായിക്കുക മാത്രമല്ല, അതിൽ എഴുതുക കൂടി ചെയ്യുന്നത്. ഇതിലെ വിവരങ്ങൾ എല്ലാവർക്കും സൗജന്യമായി ലഭിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. ഒരു മാസം 47 കോടി വായനക്കാരുള്ള വിക്കിപീഡിയ ലോകമെമ്പാടുമുള്ള വളരെയധികം ആളുകൾക്കും സുപ്രധാനമാണ്.

വിക്കിപീഡിയ എന്ന ആശയം എത്രയോ കാലം മുമ്പേ ഉടഞ്ഞു ചിതറേണ്ടതായിരുന്നു. മറ്റ് സമൂഹങ്ങളിൽ നിന്നും വിഭിന്നമായി അഭിപ്രായസമന്വയത്തിലൂന്നിയാണ് വിക്കിപീഡിയ മുന്നേറുന്നത്. ഓരോ തിരുത്തലും ഓരോ നയയും തീരുമാനിക്കാനായി ഇവിടെ ഒരു വമ്പന്‍ ഭരണസംവിധാനമോ കാര്യനിർവ്വാഹ സമിതി അംഗങ്ങളോ ഇല്ല. മറിച്ച് പരസ്യവിമുക്തവും, സ്വതന്ത്രവുമായ ഈ വിജ്ഞാന സ്രോതസ്സ് ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധസേവകരുടെ ഒരു വലിയ കൂട്ടായ്മയാണ് ഇവിടം.

ഇത്തരത്തിൽ, ദശലക്ഷക്കണക്കിന് അംഗങ്ങളുള്ള ഞങ്ങളുടെ സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനം കൊണ്ടാണ് 283 ഭാഷകളിൽ 2 കോടിയിലധികം ലേഖനങ്ങൾ ഉള്ള ഒരു സർവ്വവിഞ്ജാനകോശം രൂപപ്പെട്ടത്.

മുൻനിരയിലുള്ള മറ്റു വെബ്സൈറ്റുകളെ അപേക്ഷിച്ച് തുച്ഛമായ ചിലവിലാണ് ഞങ്ങളിത് നടത്തിക്കൊണ്ടുപോകുന്നത്. ഞങ്ങൾക്ക് ഈ ജോലി ചെയ്യുന്നതിന് സ്ഥിരതയുള്ള ഒരു സാങ്കേതിക അടിത്തറ ആവശ്യമാണ്: സെർവറുകൾ, ബാൻഡ്‌വിഡ്ത്, പ്രോഗ്രാമർമാർ എന്നുവേണ്ട, നമ്മുടെ സ്വാതന്ത്ര്യം കാക്കാൻ നിയമജ്ഞർ വരെ വേണം. ഇതെല്ലാം വിക്കിപീഡിയ വായനാക്കാരുടെ സംഭാവനയിൽ നിന്നാണ് സ്വരുക്കൂട്ടുന്നത്. ഒരു പക്ഷേ നിങ്ങൾ ഒരു നിസ്സാരതുകയെക്കുറിച്ചായിരിക്കും ചിന്തിക്കുന്നത്. പക്ഷേ ആ നിസ്സാരതുക മഹാസാഗത്തിലേക്കുള്ള ഒരു തുള്ളിവെള്ളമാണ്. നിങ്ങളുടെ ആ നിസ്സാരതുകയാണ് ഈ കഠിനമായ കാര്യങ്ങൾ പ്രാവർത്തികമാക്കാൻ സഹായിക്കുന്നത്.

നിങ്ങൾക്ക് വളരെയധികം നന്ദി.