Template:Appeal/Karthik/ml

Revision as of 19:40, 30 December 2011 by Jsoby (talk | contribs) (1 revision: importing ready appeals)

ഒരു തീവ്രവാദി ആക്രമണം എന്റെ നഗരഹൃദയത്തെ പിച്ചിച്ചീന്തിയ ആ ദിവസം, വിക്കിപീഡിയ എന്റെ ജീവിതത്തെ മാറ്റിമറിച്ചു.

2011-ലെ മുംബൈ ബോംബുസ്ഫോടനങ്ങൾ അന്താരാഷ്ട്രതലത്തിൽത്തന്നെ വാർത്തകളുടെ തലക്കെട്ടായിരുന്നു. എന്നാൽ ഈ സംഭവം നടന്നസമയത്ത്, എന്താണ് സംഭവിച്ചതെന്നുള്ള ശരിയായ വിവരം ഒരിടത്തും ലഭ്യമായിരുന്നില്ല.

ഈ വിവരമറിയാനാഗ്രഹിക്കുന്നത് ഞാൻ മാത്രമല്ലെന്നെനിക്കാറിയാമായിരുന്നു. അതിനാൽ ചിത്രങ്ങളെടുക്കാനായി ഞാൻ പുറത്തിറങ്ങി, ആ ചിത്രങ്ങൾ ഒരുമിച്ച് ചേർത്ത് ഒരു ഭൂപടമായി വിക്കിപീഡിയയിൽ ഉൾക്കൊള്ളിച്ചു. അങ്ങനെ ഈ സംഭവത്തെക്കുറിച്ചുള്ള ലേഖനം വായിക്കുന്നവർക്ക് ഈ ദുരവസ്ഥയുടെ നിജസ്ഥിതിയറിയാൻ കൂടുതൽ സഹായകമാകും എന്ന് ഞാൻ ഉറപ്പാക്കി.

അന്നുമുതൽ ആയിരക്കണക്കിന് തിരുത്തുകൾ ഞാൻ വിക്കിപീഡിയ ലേഖനങ്ങളിൽ ചെയ്തു. വിക്കിപീഡിയയിലെ ആദ്യാനുഭവം മൂലം, ഫോട്ടോജേണലിസത്തോടുള്ള എന്റെ അഭിനിവേശം ഞാൻ തിരിച്ചറിയുകയും ഞാൻ ആ പാത പിന്തുടരുകയും ചെയ്തു.

വിക്കിപീഡിയയോട് എനിക്കേറെ കടപ്പാട് തോന്നുകയും, അത് എങ്ങനെയാണ് ഓൺലൈനിൽ നിലനിൽക്കുന്നുവെന്നറിഞ്ഞപ്പോൾ ഞാൻ 250 രൂപ എന്റെ വക സംഭാവന നൽകുകയും ചെയ്തു. ഈ അമൂല്യസ്വത്തിനെ ലോകത്തെല്ലാവർക്കുമായി നിലനിർത്താൻ നിങ്ങളും ഒരു സംഭാവന നൽകില്ലേ?

ലോകത്തെ പങ്കുവെക്കാൻ വിക്കിപീഡിയ നമ്മെ പ്രാപ്തരാക്കുന്നു. മാസം തോറൂം 47 കോടി സന്ദർശകരുമായി, വിവരങ്ങൾ വിനിമയം ചെയ്യുന്നതും ഉപയോഗിക്കുന്നതുമായ രീതിയെ അത് മാറ്റി മറിക്കുന്നു - ചിലപ്പോഴൊക്കെ പല സംഭവങ്ങളും നടക്കുന്ന വേളയിൽത്തന്നെ.

അതും തികച്ചും സൗജന്യമായി - ഒരു പരസ്യവുമില്ലാതെ വെറും ആയിരത്തിൽത്താഴെ സെർവറുകളും നൂറിൽത്താഴെ ജീവനക്കാരേയും വച്ച്.

അതാണ് അത്ഭുതം. ഗൂഗിളിനേയോ ഫേസ്ബുക്കിനേയോ നോക്കൂ. അവർക്ക് ലക്ഷക്കണക്കിന് സെർവറുകളും പതിനായിരക്കണക്കിന് ജീവനക്കാരുമുണ്ട്.

വിക്കിപീഡിയ ലോകത്തെ ഏറ്റവും ജനകീയവും ഏറെ സന്ദർശിക്കപ്പെടുന്നതുമായ അഞ്ചാമത്തെ സൈറ്റ് ആയതിൽ തെല്ലും അതിശയമില്ല. അതുപോലെത്തന്നെ ഓരോ വർഷവും ഞാനും നിങ്ങളുമടങ്ങുന്ന ജനങ്ങളിൽ നിന്നുള്ള പിന്തുണ അതിനാവശ്യമാണെന്ന കാര്യത്തിലും തർക്കമില്ല.

നിങ്ങളാലാവുന്ന ഒരു തുക വിക്കിപീഡിയക്ക് സംഭാവന ചെയ്യാൻ തയാറാകില്ലേ? അഞ്ചോ, പത്തോ, അമ്പതോ, നിങ്ങളാലായത്.

നന്ദി,

കാർത്തിക് നാടാർ
വിക്കിപീഡിയ രചയിതാവ്